Tuesday, December 30, 2014

അബ്ദു റഹ്മാൻ സലഫിയുടെ അവാർഡും ചില യാഥാര്ത്യങ്ങളും

പക്ഷ പാതിത്വങ്ങൾ മാറ്റി വെച്ച് ഇനിയെങ്കിലും ചില യാതാര്ത്യങ്ങൾ ഉൾകൊള്ളാൻ ഉള്ള മനസ്സ് ഉണ്ടാവണം എന്ന് ഇദ്ദേഹത്തെ പോലുള്ള ആളുകളെ താങ്ങി നടക്കുന്ന ആളുകൾ ചിന്തിക്കുക ..
കാന്തപുരം കൊണ്ട് വന്ന മുടി ആരുടേത് ആയാലും കൊണ്ട് വന്നത് കാന്തപുരം എങ്കിൽ മൂക്കറ്റം മോന്തി കുടിക്കുന്ന തനിച്ച അന്തം കമ്മികൾ ,കേരളത്തിലെ പരിവർത്തനത്തിന്റെ ഒരു നൂറ്റാണ്ടിന്റെ മണമോ നിറമോ എവിടെ എങ്കിലും കിട്ടിയ മുജാഹിദ്കൾക്കു ഇല്ലാതെ പോകരുത് ..ഇനിയും തിരിയാത്ത ആളുകൾ മുടി സുന്നികലെക്കാൾ വലിയ രാജ ഭക്തിയിലാണ് എന്ന് സ്വയം വിലയിരുത്തുക 
ഭാരത്‌ രത്നയെക്കാൾ വലിയ അവാർഡ്‌ ആയിട്ടാണ് ചിലരുടെ കമന്റ്‌ കണ്ടാൽ തോന്നുക ..അവാർഡ്‌ ന്റെ ചരിത്രത്തിലേക്കും വർത്മാനതിലെക്കും വരും മുമ്പ് ,ഇവരുടെ ചില അനുയായികളുടെ ഫേസ് ബുക്ക്‌ കമന്റുകൾ കാണുക 


മേൽ കണ്ടത് ചില ഉദാഹരണങ്ങൾ മാത്രമാണ് ..
എന്നാൽ ഈ അവാർഡ്‌ കിട്ടി എന്ന് പറയുന്നത് ജാമിയ നദുവിയ്യയിൽ നിർവഹിച്ചു എന്ന് അവകാശപെടുന്ന സമഗ്ര സംഭാവനക്ക് ആണ് ..ശരി ആ സമഗ്ര സംഭാവന ഒന്ന് എടുത്തു പറയാൻ കെല്പുള്ള എത്ര അനുയായികൾ ഉണ്ട് ...
ജമിയയെ സ്വന്തം മക്കളെക്കാൾ നന്നായി നോക്കിയ KP മുഹമ്മദ്‌ മൗലവിയും ,NP അബ്ദുൽ ഖദെർ മൗലവിയും ഇത്ര എത്ര അവാർഡ്‌ വാങ്ങി എന്ന് വായിക്കുന്നവർ ചിന്തിക്കുക ..അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ചു മഹാന്മാർ ആയ മുന്ഖാമികൾ ചോരയും നീരും കൊടുത്തു ഉണ്ടാക്കിയ ഒരു സ്ഥാപനത്തിന്റെയും ..കുവൈറ്റിലെയും UAE ലെയും ദീനിനെ സ്നേഹിക്കുന്ന അറബികളും മലയാളികളും നല്കിയ സംഭാവനയിൽ നിന്ന് ഉയര്ന്നു വന്ന ഒരു സ്ഥാപനത്തെ സ്വന്തം പേരിൽ ഇത്തരം ഒരു അവാർഡ്‌ കിട്ടാൻ ഉപയോഗിച്ചത് ന്യായീകരിക്കുന്ന ഓരോരുത്തരും ഒരു വീണ്ടു വിചാരത്തിനു തയ്യാർ ആകുക ..
കാരണം ഈ അവാർഡിന്റെ പേരിൽ ഇദ്ദേഹം കാട്ടിക്കൂട്ടിയ നാടകങ്ങൾ ..അല്ല "പ്രാന്ജിയേട്ടൻ" അവാർഡിന് പിന്നിൽ നടക്കുന്ന കാര്യങ്ങൾ കുറെ കൂടി വിശതമായി പറയേണ്ടതുണ്ട് ...
------------------------------------------------------------------------------------------------
ഇദ്ദേഹത്തിനു അവാർഡ്‌ ലഭിക്കുന്നത് ഡിസംബർ 27 നു ആണ്...അഥവാ ജാമിയ സമ്മേളനം നടക്കുമ്പോൾ ..ഇതിനിടയിൽ പോയി സ്വീകരിച്ചു ജനങ്ങൾക്കിടയിൽ തന്റെ മൈലേജ് കൂട്ടാൻ നടത്തിയ ശ്രമങ്ങൾ ഒന്ന് വിലയിരുത്തി AWARD ലേക്ക് വരാം 
1)ആരാണ് ഈ AWARD നല്കുന്നത്
തിരുവണ്ണാ മലൈ എന്നാ തമിഴ് നാട്ടിലെ സ്ഥലത്ത് പ്രവര്ത്തിക്കുന്ന Global Economic Progress & Research Association(GEPRA) എന്നാ ഒരു അസോസിയേഷൻ ..ഇത് ഒരു ഗവന്മെന്റ് ബോഡിയോ ഒന്നുമല്ല ..സാദിക് ഭാഷ എന്നാ സുഹുര്ത് നടത്തുന്ന ഒരു അസോസിയേഷൻ ...
ഇവർ കൊല്ലം തോറും മൂന്നു അവാർഡ്‌ നല്കുന്നു (അവാർഡ്‌ എന്ന് കേട്ട് ചാടി വീഴേണ്ട )..
എ)ഭാരത സേവ രറ്റൻ ഗോൾഡ്‌ മെഡൽ അവാർഡ്‌ (നമ്മുടെ സലഫിക്ക് കിട്ടിയത് )


b)ബി) രാജീവ്‌ ഗാന്ധി excellence ഗോൾഡ്‌ മെഡൽ അവാർഡ്‌ 
c)മദർ തെരേസ അവാർഡ്
ഈ മൂന്നു അവാർഡ്‌ ഇവർ തന്നെ ആണ് ആളുകളെ സെലക്ട്‌ ചെയ്തു അവാർഡ്‌ നല്കുന്നത് ...
അവാർഡ്‌ കിട്ടാൻ എന്ത് ചെയ്യണം 

ഇവരുടെ വെബ്സൈറ്റ് ID ആണ് താഴെ 
http://www.gepraindia.org/home.html
ഈ വെബ്‌സൈറ്റിൽ പോയാൽ ഇവരുടെ അഡ്രെസ്സ് ,ഫോണ്‍ നമ്പർ എന്നിവ കിട്ടും ..
നേരെ വിളിച്ചാൽ കാര്യങ്ങൾ അറിയാം ...
ഒരു ഫ്ലാഷ് ബാക്ക് 
പണ്ട് കോളേജിൽ പഠിച്ചിരുന്ന സമയത്ത് നാലാം ക്ളാസും ചെണ്ട കൊട്ടും അറിയുന്ന ഞങ്ങളുടെ ചെയറമാൻ ഒരു ദിവസം രാജീവ്‌ ഗാന്ധി ശിരോമണി അവാർഡ്‌ മായി വന്നു ..കോളേജിൽ ആകെ ബഹളം ..ഫോട്ടോ ..സ്വീകരണം ...പലരും ചെയർമാന്റെ സമഗ്ര സംഭാവന പറയുന്നത് കേട്ട് മൂപ്പര് തന്നെ ഒന്ന് ഞെട്ടി ..
ഈ ചെയർമാനുമായി തെറ്റി വേറെ കോളേജ് തുടങ്ങി അവിടെ ചെയർമാൻ ആയ ഒരു ആളെ ഒരു വർഷം മുമ്പ് കാണാനിടയായി ..അന്ന് അദ്ധേഹത്തിന്റെ മുറിയിൽ അവാർഡിന്റെ ബഹളം ..ഞാൻ ചോതിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി " ചിലവയാൽ എന്താ അവനെക്കാൾ അവാർഡ്‌ എനിക്ക് കിട്ടിയില്ലേ "
ഇങ്ങിനെ ഓരോ നാട്ടിലെയും പ്രാഞ്ചി ഏട്ടന്മാർ...
ഈ ഒരു അനുഭവം മുന്നിൽ ഉണ്ടായിരുന്നത് കൊണ്ട് ഇതിനു പിന്നിൽ പോവാൻ തീരുമാനിച്ചു ...ജാമിയയിൽ പിന്നിൽ അവാർഡ്‌ സ്വീകരിക്കുന്നതിന്റെ ദൃശ്യം കാണിച്ചു ,പ്രത്യേകം സമയം നിശ്ചയിച്ചു ,സമ്മേളന നഗരിയിൽ ഫ്ലെക്സ് ബോർഡ്‌ വെച്ച് ഈ അവാര്ടിനെ പൊലിപിചു ,അവസാനം ബഹുമാന്യൻ ആയ PJ കുര്യൻ സാറിൽ നിന്നും വീണ്ടും പാരിദൊഷികം ഏറ്റു വാങ്ങിയ ഈ കേരളത്തിൽ മറ്റാർക്കും എത്തിനോക്കാൻ പറ്റാത്ത ഈ അവാർഡ്‌ ഒന്ന് അന്വേഷിക്കുക തന്നെ ..ഇനി കേരളത്തിൽ ഈ അവാർഡ്‌ ആദ്യം കിട്ടിയത് ആർക്കാണ് എന്ന് PSC പരീക്ഷക്ക്‌ ചോദിക്കുമ്പോൾ തെറ്റാതെ ഉത്തരം എഴുതാലോ ..ഇരിക്കട്ടെ ...
വെബ്സൈറ്റ് ഇൽ നൽകിയ നമ്പറിൽ വിളിച്ചു ..മെയിൻ ആൾ തന്നെ ഫോണ്‍ എടുത്തു 
-ഞാൻ കേരളത്തിൽ നിന്നാണ് ..നിങ്ങളുടെ അസോസിയേഷൻ പറ്റി അറിഞ്ഞു ..നിങ്ങളുടെ അവാർഡ്‌ എങ്ങിനെ ആണ് കിട്ടുക എന്ന് ചോതിച്ചു ....
സാധാരണ അല്പം ഉഷാറുള്ള അവാർഡ്‌ ആണ് എങ്കിൽ ,ഞാൻ എവിടുന്നാണ് എന്തിനാണ് എന്നൊക്കെ ചോതിക്കെണ്ടേ ...ഉടൻ വന്നു മറുപടി ...
"ഇപ്പോൾ എടുത്ത രണ്ടു ഫോട്ടോ +നിങ്ങളുടെ biodata അയക്കുക .."
ഞാൻ ചോദിച്ചു "ഇതിനു വല്ല വിദ്യാഭ്യാസ യോഗ്യതയും ഉണ്ടോ (സമഗ്ര സംഭാവനക്ക് ആണെല്ലോ കിട്ടിയത്)..ഉടൻ വന്നു മറുപടി "നിങ്ങൾക്ക് ഏതെങ്കിലും ഡിഗ്രി ഉണ്ടായാൽ മതി "
ഞാൻ ചോദിച്ചു ഇതിനു വല്ല പേമെന്റും ഉണ്ടോ ...ഉടൻ വന്നു മറുപടി 
അസോസിയേഷൻ മെംബെർഷിപ്‌ എടുക്കണം ..അതിനു 12000 രൂപ ഒരു വര്ഷത്തിനു ,20000 രൂപ 15 വര്ഷത്തിനു ..30000 രൂപ ആജീവാനന്തം ...
മെമ്പർ ഷിപ്‌ എടുത്താൽ ഒരു കൊല്ലം 3 അവാർഡ്‌ കിട്ടും ..നേരത്തെ പറഞ്ഞ മൂന്നു അവാർഡും...
ഞാൻ ചോതിച്ചു "ലൈഫ് ടൈം മെംബെർഷിപ്‌ എടുത്താൽ നിങ്ങൾ എനിക്ക് എത്ര അവാർഡ്‌ തരും "
കൊല്ലം മൂന്നു അവാർഡ് സാർ ..ഒരു 25 എങ്കിലും കിട്ടും ..എപ്പോ അവാർഡ്‌ function ഉണ്ട് എങ്കിലും നിങ്ങളെ വിളിക്കാം സാർ ...
എനിക്ക് അവർ അവരുടെ അവാർഡിന് അപേക്ഷിക്കേണ്ട ഫോം അയച്ചു തന്നു ..ഞാൻ ഞെട്ടി ..ദേ കിടക്കുന്നു അബ്ദു റഹ്മാൻ സലഫിക്ക് കിട്ടി നാട് നീളെ ആഘോഷവും മറ്റും കഴിഞ്ഞ അവാർഡിന് എന്നെ സെലക്ട്‌ ചെയ്തിരിക്കുന്നു എന്നാ ഇമെയിൽ ഓടെ ഫിൽ ചെയ്യേണ്ട ഫോര്മും ....
ഞാൻ വിളിക്കാം എന്ന് പറഞ്ഞു കട്ട് ചെയ്തു 
പിന്നീട് കുറച്ചു കഴിഞ്ഞു വിളിച്ചു 
അപ്പോൾ പണം ഇടേണ്ട തിരുവണ്ണാ മലൈ അക്സിസ് ബാങ്ക് അക്കൗണ്ട്‌ അയച്ചു തന്നു ..
ഞാൻ ചോദിച്ചു "12000 തന്നാൽ അവാർഡ്‌ കിട്ടും എന്ന് എന്താ ഉറപ്പു .."..
മറുപടി "തീര്ച്ചയായും സർ ..നിങ്ങളെ സെലക്ട്‌ ചെയ്തിരിക്കുന്നു ..തീർച്ചയായും തരും ..അടുത്ത പരിപാടി ഈ വരുന്ന ജനുവരി 26 നു ചെന്നൈ എഗ്മോർ റെയിൽവേ അടുത്തുള്ള ഹോട്ടലിൽ ആണ് "
ഞാൻ ;-കേരളത്തിൽ നിന്ന് ആദ്യമായി ഈ അവാർഡ്‌ കിട്ടുന്ന ആൾ ഞാനാണ് എന്ന് എനിക്ക് പറയാൻ പറ്റുമോ 
മറുപടി ;-തീർച്ചയായും സർ (ചൂണ്ട കറക്റ്റ് കൊത്തി എന്ന് എനിക്ക് മനസ്സിലായി )
ഞാൻ :- ഞാൻ അങ്ങിനെ പത്രത്തിൽ കൊടുക്കട്ടെ 
മറുപടി ;-തീര്ച്ചയായും സർ 
ഞാൻ ;-ഒരു അബ്ദു റഹ്മാൻ എന്ന് പറയുന്ന ആൾക്ക് നിങ്ങൾ അവാർഡ്‌ കൊടുത്തതായി പത്രത്തിൽ കണ്ടു ..അയാൾ മലയാളി ആണെല്ലോ 
മറുപടി ;-അതെ സർ അബ്ദുറഹ്മാൻ സാറിനു കൊടുത്തത് "ഭാരത്‌ സേവ രറ്റൻ ഗോൾഡ്‌ മെഡൽ അവാർഡ് സർ "
ഞാൻ ;- എനിക്കും ആ അവാർഡ് തന്നെ വേണം ..എപ്പോൾ കിട്ടും 
മറുപടി ;- അതെ അവാർഡ് തന്നെ സർ ..ഫോട്ടോ + ഫോം അയച്ചിട്ട് കാശ് DD ആയോ അക്കൌണ്ടിൽ ഇട്ടിട്ടോ വിളിച്ചാൽ മതി സർ ..ജനുവരി 26 നു കിട്ടും 
ഞാൻ ;-അബ്ദു റഹ്മാൻ സാബ് എത്ര പൈസയാ നൽകിയത്...ഏതു മെംബെർഷിപ്‌ ആണ് താങ്കൾ എനിക്ക് നല്ലതായി കാണുന്നത് 
മറുപടി ;- അബ്ദുറഹ്മാൻ സാർ തന്നത് 12000 രൂപ ...താങ്കൾക്കു ഇഷ്ടമുള്ള മെംബെർഷിപ്‌ എടുക്കാം 
ഞാൻ ;- എനിക്ക് അബ്ദുറഹ്മാൻ സാബിനെക്കാലും കൂടുതൽ അവാർഡ്‌ കിട്ടണം 
മറുപടി ;-തീർച്ചയായും സർ ..
ഞാൻ ;-ഇതിനു വിദ്യഭ്യാസ രംഗത്തും സോഷ്യൽ സർവീസ് രംഗത്തും സമഗ്ര സംഭാവന വേണം എന്നുണ്ടോ ..അതോ പൈസ അടച്ചാൽ എന്തായാലും കിട്ടുമോ 
മറുപടി ;- അതൊക്കെ ഞങ്ങൾ മാനേജ് ചെയ്തോളാം തീര്ച്ചയായും സർ ..
താങ്കൾക്കു എന്തായാലും കിട്ടും 
ഇന്ത്യയിലെ വിശിഷ്ട വ്യക്തിത്വങ്ങൾ അപേക്ഷിച്ച ആയിരങ്ങൾക്കിടയിൽ നിന്ന് സമഗ്ര സംഭാവനയുടെ ഭാണ്ഡം ചികഞ്ഞു അവസാനം ഏറ്റവും അർഹതയുള്ള ആളെ കണ്ടെത്തി കൊടുക്കുന്ന അവാർഡ് എന്ന് പത്രങ്ങൾ മുഖേനയും ജാമിയയിലെ മാഹാ അവാർഡ്‌ ദാന ചടങ്ങ് കണ്ടവരും വിചാരിച്ച അവാർഡിന്റെ കോലം ആണിത് ...
നിഷേധിച്ചാലും ന്യായീകരിച്ചാലും സംസാരിച്ച കൂടുതൽ വിഷയങ്ങൾ ഓരോന്നായി പുറത്തു വിടാം ..ഇന്ഷ അല്ലാഹു ...

എന്തൊക്കെ പറഞ്ഞാണ് ടിയാൻ അവാര്ടിനു അപേക്ഷിച്ചത് എന്ന് വരെ ഇതിനെ ന്യായീകരിച്ചു വളയമില്ലാതെ ചാടുമ്പോൾ പുറത്തു വിടാം 
12000 രൂപ കൊടുത്തു ഒപ്പിച്ച ഈ അവാർഡ്‌ ആണ് കേരളത്തിലെ അനെകായിരങ്ങൾക്കിടയിൽ ഒരാളെ സമഗ്ര സംഭാവനക്ക് തിരെഞ്ഞെടുത്തു എന്ന മട്ടിൽ പത്രങ്ങളിൽ കൊടുത്തത് ...ഇനി ആ പത്ര വാർത്ത ഒന്ന് കൂടെ വായിക്കൂ ...





ഏതായാലും കേരളത്തിൽ നിന്നും കൂടുതൽ പേര് ഈ മാഹാ രതനം ആകാൻ കൊതിക്കാത്തത്‌ കൊണ്ട് ടിയാൻ ആണ് ആദ്യ അവാർഡ്‌ ജേതാവ് എന്ന് psc എഴുതുന്ന എല്ലാവരും നോട്ടു ചെയ്തു വെക്കുക 

കാന്തപുരം അനുയായികളെ പറ്റിക്കുന്ന പോലെ പരസ്യമായി ആണ് ഇധെഹവും ആളുകളെ പറ്റിക്കുന്നത് ..ഈ അവാർഡ്‌ കിട്ടി അത് ജമിയാ സമ്മേളനത്തിന്റെ പീക് ടൈമിൽ വേറെ ആളെ കൊണ്ട് വീണ്ടും കൊടുപ്പിച്ചു "കുഞ്ഞാപ്പുതരം" കാണിക്കാൻ ഒരു മടിയും ഉണ്ടായില്ല ..അതിനു വേണ്ടി ജമിയയുടെ ചിലവിൽ ഒരു രണ്ടു ഫലകം കൂടി ഇദ്ദേഹം പണി കഴിപ്പിച്ചു 
അതിന്റെ ഫോട്ടോ കാണണൂ...







ആ രണ്ടു ഫലകം കൊടുക്കുമ്പോൾ സ്വന്തം ആളെ കൊണ്ട് ഷൂട്ടു ചെയ്യിച്ച അവാർഡ്‌ ചടങ്ങിന്റെ വീഡിയോ ബാക്ക് ഗ്രൗണ്ടിൽ അകമ്പടി ...രോമക്കൂപങ്ങൾ എഴുന്നേറ്റു നിന്ന അനുയായികൾ ശ്വാസം അടക്കി പിടിച്ചു കണ്ട മഹാ ആദരിക്കൽ ചടങ്ങ് ...
സ്വന്തം ചിലവിൽ തനിക്കു തന്നെ ആശംസ പറഞ്ഞു ഫ്ലെക്സും

ജാമിയ സമ്മേളന ദിവസത്തേക്ക് ആറ്റു നോറ്റു പ്രസവിച്ചു കിട്ടിയ അവാർഡ്‌ അപ്പോൾ തന്നെ യു ടുബിലും കയറി ...





അവാർഡ്‌ വാങ്ങുന്നവരുടെ കുടുംബക്കാർ മാത്രം ഒത്തു കൂടുന്ന മാഹാ സദസ്സും ,സ്വന്തം ക്യാമറാമാൻ ഷൂട്ട് ചെയ്തു ജാമിയയിൽ പ്രദര്ശിപിക്കാൻ വേണ്ടി എടുത്ത വീഡിയോ ഒന്ന് കാണുക 



കക്ഷിത്വങ്ങൾ മറന്നു ചിന്തിക്കുവാൻ മനസ്സ് മരവിചിടില്ലാത്ത മുജാഹിദുകൾ ചിന്തിക്കുക ..
ഇത്തരം ഒരു അവാർഡ്‌ നാടകം ഉണ്ടാക്കി സ്വന്തം ആളുകൾക്കിടയിൽ ഞെളിയാനും ...PHD വിവാതതിലും , ഹാജര് തിരിമരിയിലും പെട്ട് സമൂഹത്തിനിടയിൽ വന്ന അപമാനത്തെ ഇല്ലായ്മ ചെയ്തു മഹാത്മാവ് ആകാൻ താങ്കൾക്കു ശ്രമിക്കാം ..പക്ഷെ അതൊരു മാഹാന്മാർ ആയ മുജാഹിദ് നേതാക്കൾ ഉണ്ടാക്കിയ ഒരു സ്ഥാപനത്തെ സ്വന്തം സ്വാര്തതക്കു വേണ്ടി ഉപയോഗിചിട്ടാകരുത് ..
കാന്തപുരം നടത്തുന്ന പോലെ ഉള്ള വ്യക്തി പ്രസ്ഥാനം അല്ല മുജാഹിദ് പ്രസ്ഥാനം ..മുടിയും പൊടിയും അയാൾ കൊണ്ട് വരുന്നു ..വ്യാജ വാർത്തകൾ പുറത്തു വരുന്നു .എന്തും ന്യായീകരിക്കുന്ന അനുയായികൾ ഏറെ ഉള്ളതിനാൽ ജീവിച്ചു പോകുന്നു ...എന്നാൽ നിങ്ങൾ മുജാഹിദ് ആണ് എങ്കിൽ ചിന്തിക്കുക ...KNM വരദാനം നൽകിയ SYNDICATE പദവി സ്വന്തം phd കിട്ടാൻ ഉപയോഗിച്ചപ്പോഴും ,ഹാജർ പട്ടികയിൽ ഹാജർ തിരുത്തി ശമ്പളം പറ്റിയപ്പോഴും..അതൊക്കെ പ്രസ്ഥാന സേവനത്തിനു വേണ്ടി കഷ്ടപെട്ടപ്പോൾ ഉണ്ടായ ആരോപണം ആണ് എന്ന് സമാധാനിച്ചു ഇരുന്ന knm പ്രവർത്തകരെ  ഇത് നിങ്ങളുടെ കണ്ണ് തുറപ്പിക്കണം...ഒരേ മനസ്സും ഒരു ശരീരവുമായി പ്രവര്ത്തിച്ചിരുന്ന പ്രസ്ഥാന ബന്ധുക്കളെ തമ്മിൽ അടിപിച്ചു ..കഥകൾ മേനെഞ്ഞുണ്ടാക്കി ഇയാൾ നടത്തിയ കളികൾ  നിങ്ങളിൽ പലരും വിശ്വസിച്ചില്ല ....ഇത് ഇപ്പോൾ സ്വന്തം നേട്ടത്തിന് വേണ്ടി 12000 കൊടുത്താൽ ആർക്കും കിട്ടുന്ന ഒരു അവാർഡിന്റെ പേരിൽ സ്വന്തത്തിനു വേണ്ടി ഉണ്ടാക്കിയ ഈ നാടകം കണ്ടിട്ട് എങ്കിലും നിങ്ങൾ തിരിച്ചറിയുക ..സ്വന്തത്തിനു വേണ്ടി ഇത്ര നെറികെട്ട കളി നടത്തുന്ന ഇയാൾ എന്തൊക്കെ കളികൾ പാവപെട്ട മുജാഹിദുകളെ തമ്മിൽ തല്ലിക്കാൻ ഉപയോഗിച്ച് കാണും എന്ന് ....
ഇല്ല അദ്ദേഹം ഇതിനെയും ന്യായീകരിക്കും ...തൊണ്ട പൊട്ടുമാറു ഉച്ചത്തിൽ അലറി വിളിക്കും ...അതും കേട്ട് സായൂജ്യമടയാൻ കാന്തപുരത്തിന്റെ അനുയായികലെക്കാൾ അതപതിച്ചവർ ആകരുത് നിങ്ങൾ ...
ഒന്ന് ചിന്തിക്കുക ...നമ്മുടെ മരിച്ചു പോയ ജീവിച്ചിരിക്കുന്ന ഏതെങ്കിലും മുജാഹിദ് വിഭാഗങ്ങളിലെ നേതാക്കൾ ഇത്തരം ഒരു കാര്യം ചെയ്തിട്ടുണ്ടോ ..മുടി വിവാതം കാന്തപുരം വിഭാഗത്തിലെ ഒരുപാട് പേർക്ക് വെളിച്ചം നൽകി....
ഇത്രെയൊക്കെ ആയിട്ടും ഇദ്ദേഹത്തെ mm മദനിയെ മാറ്റി kju സെക്രടറി ആക്കണം എന്ന് പറയുന്ന ആളുകൾ പോലും knm ഇൽ ഉണ്ട് എന്ന് അറിയുമ്പോൾ ,അറിയുക നവോഥാന പ്രസ്ഥാനത്തിന്റെ അടിവേരുകൾ ഇവർ തിന്നു തീർക്കും മുമ്പ് പ്രസ്ഥാനത്തിന്റെ പേരിൽ ഇത്തരം ആളുകളുടെ വിഷയത്തിൽ ഒരു സമഗ്ര സംഭാവന നൽകിയാൽ ..ഒരു ആയിരം അവാര്ഡ് കിട്ടും ....
മുന്ഖാമികൾ ത്യാഗം സഹിച്ചു ഉണ്ടാക്കിയ ,അവരുടെ വിയർപ്പിന്റെ മായ ഗന്ധം അല തല്ലുന്ന ഈ കൈരളിയുടെ മണ്ണിൽ ഇത്തരം ആളുകളെ ഇതിന്റെ കയർ ഏല്പിച്ചാൽ ..ഇവരുടെ ഇത്തരം കൊമാളിതങ്ങൾ കണ്ടു കിട്ടിയ കസേരയിൽ ബലമായിരുന്നു ആകാശത്തേക്ക് നോക്കി നെടു വീര്പ്പിടാൻ മാത്രം ആയിരിക്കും അഭിനവ KNM ...
പിൻകുറിപ്പ് 
പണ്ട് ഹുസൈൻ മടവൂർ സാഹിബ്‌ ഇത്തരം ഒരു അവാർഡ്‌ ഇങ്ങിനെ ഒരു പൊടിപ്പും തൊങ്ങലും ഇല്ലാതെ വാങ്ങിയപ്പോൾ പോലും വിചിന്തനത്തിൽ ഗണ്ടഷ എഴുതിയിരുന്ന ആളുകളൊക്കെ അഭൌതിക ലോകതാണോ...അതോ 12000 ഇൽ ബാക്കി വരുന്ന രണ്ടു അവാർഡ്‌ ഇവർക്കും കൊടുക്കാം എന്ന് പറഞ്ഞോ 
(അവാർഡ്‌ ടീമുമായി ഞങ്ങൾ നടത്തിയ  സംസാരത്തിന്റെ ഓഡിയോ ക്ലിപ്പ് ഉടൻ അപ്‌ലോഡ്‌ ചെയ്യുനതാണ് ..)




4 comments:

  1. Jinninod sahayam thedunnath shirk aano alle?

    ReplyDelete
    Replies
    1. ജിന്നിനോട് സഹായം തേടിയാല്‍ ശിര്‍ക്കാണോ അല്ലെ? ഒരു കാര്യം ശിര്‍ക്കാകുന്നത് എങ്ങനെ ആണു? ആദ്യം അതൊന്ന് പറഞ്ഞ് തരുക. ജിന്നിനോട് മത്രമല്ല, മനുഷ്യനോട് ചോദിച്ചാലും ശിര്‍ക്ക് ആകുന്നതും ഉണ്ട്, ഹറാം ആകുന്നതും ഉണ്ട്. ജാഇസ് ആകുന്നതും ഉണ്ട്. ഹയ്യും ഹാദിറും ഖാദിറും ആയ ജിന്നിനോട് അതിന്‍റെ കഴിവില്‍ പെട്ടത് ചോദിച്ചാല്‍ അല്ലാഹുവിനു മാത്രമുള്ള ഏത് കാര്യത്തിലാണു പങ്ക് ചേരുന്നതെന്ന് ഒന്ന് പറഞ്ഞ് തരാന്‍ കേരളത്തിലെ സകല സംഘടനാ പക്ഷവാദികളോടുഅം ചോദിച്ചു. അത് ഒരുത്തനും പറഞ്ഞ് തരുന്നില്ല. പിന്നെയോ ഗ്രൂപ്പ് മീറ്റിംഗില്‍ അബ്ദുള്‍ റഹ്മാന്‍ സലഫി പറഞ്ഞതെങ്കിലും ഒന്ന് കേട്ട് കൂടെ എന്‍റെ പൊന്ന് സംഘടനാ പക്ഷവാദി?

      Delete
  2. This comment has been removed by a blog administrator.

    ReplyDelete